ഏലം വിലതകർച്ച:യൂത്ത്കോൺഗ്രസ് പട്ടിണി സമരം നടത്തും

മലയോര കർഷകജനതയുടെ ഉപജീവനമാർഗമായ ഏലകൃഷിയെ തകർക്കുന്ന ഏലം വിലയിടിവിൽ നിസംഗത പാലിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നടപടിയിൽ പ്രതിക്ഷേധിച്ചാണ് യൂത്ത്കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിററിയുടെ നേതൃത്വത്തിൽ പുറ്റടി സ്‌പൈസസ് പാർക്കിന് മുൻപിൽ 24 മണിക്കൂർ നിരാഹാര സമരം സംഘടിപ്പിക്കുന്നത്.ഉത്പാദനചിലവ് പോലും കർഷകർക്ക് ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. പണിക്കൂലിയും വളം കീടനാശികളുടെ ദിനം പ്രതിയുള്ള വില വർധനവും മൂലം പൊറുതിമുട്ടുകയാണ് ഏലം കർഷകർ. വായ്പ എടുത്ത് കൃഷി നടത്തിയ പലരും വായ്പ തുക അടയ്ക്കുവാൻ കഴിയാതെ ജപ്തി നടപടികൾ നേരിട്ട് കൊണ്ടിരിക്കുകയാണ്.ഏലം കർഷകർ ആത്മഹത്യാ വക്കിൽ നിൽക്കുമ്പോൾ സ്‌പൈസസ് ബോർഡും സർക്കാരും ജില്ലയിൽ നിന്നുമുള്ള മന്ത്രി റോഷി അഗസ്റ്റിനും നോക്കുകുത്തി പോലെ നോക്കി നിൽക്കുക മാത്രമാണ് ചെയ്യുന്നത് എന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് കെ.എസ് അരുൺ കുറ്റപ്പെടുത്തി.
ഏലക്കയ്ക്ക് തറവില നിശ്ചയിക്കുക,സ്‌പൈസസ് ബോർഡ് ഒത്താശയോടെയുള്ള അനധികൃത ഇറക്കുമതി തടയുക, റീ പൂളിങ്ങ് അവസാനിപ്പിക്കുക, കർഷകർക്ക് കൃഷി പ്രോത്സാഹനത്തിനും സബ്‌സിഡിക്കും മെക്കനൈസേഷനും വേണ്ടിയുള്ള സാമ്പത്തിക പാക്കേജ് അനുവദിക്കുക ഏലക്ക ഗുണനിലവാരം അളക്കുവാൻ കഷകർക്ക് ക്രമീകരണം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പട്ടിണി സമരം.19 ന് 4 മണിക്ക് മുൻ ഡി സി സി പ്രസിഡന്റ് റോയ് കെ പൗലോസ് സമരം ഉദ്ഘാടനം ചെയ്യും, മുൻ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ മുഖ്യ പ്രഭാഷണം നടത്തും 20 ന് വൈകിട്ട് യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും .
എ ഐ സി സി അംഗം ഇ എം അഗസ്‌തി എക്സ് എം എൽ എ മുഖ്യ പ്രഭാഷണം നടത്തും ,ഡി.സി.സി പ്രസിഡൻറ് സി.പി.മാത്യു,കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ:എസ്.അശോകൻ,യു.ഡി.എഫ് .ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ എം.എ അൻസാരി, അഡ്വ:ജോമോൻ പുഷ്പകണ്ടം സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രശാന്ത്.രാജു,വിനയവർദ്ധൻഘോഷ് എന്നിവർ സമരത്തിന്റെ ഭാഗമാകും എന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ എസ് അരുൺ പത്ര സമ്മേളനത്തിൽ അറിയിച്ചു. അഡ്വ:മോബിൻ മാത്യു, പ്രശാന്ത് രാജു, ജോബിൻ ഐമനം ജെറിൻ.ജോജോ, ജിതിൻ ഉപ്പുമാക്കൻ ,അരവിന്ദ് വാസു തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.