സുപ്രീംകോടതി ശൈത്യകാല അവധി തീരുമാനം പ്രഖ്യാപിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്

ന്യൂഡല്‍ഹി: സുപ്രീംകോടതി ശൈത്യകാല അവധി തീരുമാനം പ്രഖ്യാപിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്.അവധിക്കാലത്ത് സാധാരണ നിലയില്‍ ഒരു ബഞ്ചും പ്രവര്‍ത്തിക്കേണ്ട തില്ലെന്നാണ് തീരുമാനം.എന്നാല്‍ അടിയന്തിര സാഹചര്യം ബോധ്യപ്പെട്ടാല്‍ ഒരു ബഞ്ചിന് മാത്രം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ഈ മാസം 19-ാം തിയതി തിങ്കള്‍ മുതല്‍ ജനുവരി ഒന്നാം തിയതി ഞായര്‍ വരെ രണ്ടാഴ്ചത്തേയ്ക്കാണ് ഇന്ത്യ യുടെ മുഖ്യ ന്യായപീഠം അവധിയില്‍ പ്രവേശിക്കുന്നത്.ഡിസംബര്‍ 19 മുതല്‍ ജനുവരി ഒന്നാം തിയതി വരെ സുപ്രീം കോടതി അവധിയായിരിക്കും. ക്രിസ്തുമസ് നവവത്സര ആഘോഷ ങ്ങളുമായി ബന്ധപ്പെട്ട അവധിക്കാലത്ത് ചില ബഞ്ചുകള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് പരിഗണിച്ചിട്ടില്ല. നീണ്ട അവധികള്‍ കേസുകളുടെ തീര്‍പ്പാക്കലിനെ ബാധിക്കുന്നുവെന്ന ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെയാണ് സുപ്രീം കോടതി ശൈത്യകാല സമ്ബൂര്‍ണ്ണ അവധി പ്രഖ്യാപനം നടത്തിയത്. രാജ്യസഭയില്‍ ജനപ്രതിനിധികള്‍ കോടതികള്‍ അനാവശ്യ അവധി നല്‍കുന്ന വിഷയത്തില്‍ പരിഭവം അറിയിച്ചിരുന്നു.ചര്‍ച്ചകള്‍ പുരോഗമിക്കുന്ന ശൈത്യകാല സമ്മേളനത്തിനിടെയാണ് സുപ്രീം കോടതി പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. കേസുകള്‍ കെട്ടികിടക്കുന്നതിനാല്‍ ജനങ്ങള്‍ വിഷമിക്കുകയാണ്. കോടതിയുടെ കൂട്ട അവധി എന്നത് ബ്രിട്ടീഷ് ഭരണകാലത്തെ രീതിയാണെന്നും അംഗങ്ങള്‍ സഭചേരും മുന്നേ വിവിധ സമയങ്ങളില്‍ അഭിപ്രായപ്രകടനം നടത്തിയിരുന്നു. കോടതികള്‍ ജനക്ഷേമം കണക്കാക്കി നയപരമായ തീരുമാനം എടുക്കേണ്ട താണെന്നും ചര്‍ച്ചകള്‍ക്ക് അനുകൂലമായി കേന്ദ്ര നിയമകാര്യമന്ത്രി കിരണ്‍ റിജിജു രാജ്യസഭയില്‍ ചോദ്യോത്തരത്തിന് മറുപടിയായി പറഞ്ഞിരുന്നു.