തുടര്‍ച്ചയായ വിജിലന്‍സ് റെയ്ഡില്‍ പ്രതിഷേധിച്ച് കൂട്ട അവധിയെടുത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് ജീവനക്കാര്‍

തിരുവനന്തപുരം; തുടര്‍ച്ചയായ വിജിലന്‍സ് റെയ്ഡില്‍ പ്രതിഷേധിച്ച് കൂട്ട അവധിയെടുത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് ജീവനക്കാര്‍.തുടര്‍ന്ന് ചില ഓഫീസുകളില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ തടസ്സപ്പെട്ടു. പ്രതിഷേധമല്ലെന്നും വര്‍ഷാവസാനമായതിനാല്‍ മിക്ക ജീവനക്കാരും അവധിയില്‍ പോകുന്നതാണെന്നാണ് ജീവനക്കാര്‍ നല്‍കുന്ന വിശദീകരണം.’ഓപ്പറേഷന്‍ പഞ്ചികിരണ്‍’ എന്ന പേരില്‍ രണ്ടാം തവണയാണ് സംസ്ഥാനത്ത് വിജിലന്‍സ് പരിശോധന നടന്നത്. ആധാരം രജിസ്‌ട്രേഷന്‍ ഓണ്‍ലൈനാക്കിയതിനാല്‍ ആധാരമെഴുത്തുകാര്‍ ഓഫീസില്‍ നേരിട്ടുവരേണ്ടതില്ലെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ചില ആധാരമെഴുത്തുകാരും സഹായികളും ഓഫീസുകളില്‍ എത്തുന്നത് കൈക്കൂലിയുമായിട്ടാണെന്നാണ് വിജിലന്‍സ് സംശയിക്കുന്നത്.വ്യാഴാഴ്ച നടന്ന പരിശോധനയില്‍ മൂന്ന് സ്ഥലങ്ങളില്‍ ഇത്തരത്തില്‍ പുറമേ നിന്ന് എത്തിയവരില്‍ നിന്ന് പണം കണ്ടെടുത്തിരുന്നു. വരും ദിവസങ്ങളിലും അന്വേഷണം ശക്തമാക്കാനാണ് തീരുമാനമെന്ന് വിജിലന്‍സ് അറിയിച്ചു.