പ്രധാന വാര്‍ത്തകള്‍
ഖത്തർ ലോകകപ്പ് 2022 മൂന്നാം സ്ഥാനം ക്രൊയേഷ്യയ്ക്ക്; മൊറോക്കോയ്ക്കെതിരെ 2-1 ന് വിജയം

ഫുട്ബോൾ ലോകകപ്പിൽ മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടത്തിൽ മൊറോക്കോയെ 2-1ന് തകർത്ത് ക്രൊയേഷ്യ. ആദ്യ പകുതിയിൽ തന്നെ മത്സരത്തിലെ ഗോളുകളെല്ലാം വീണു. മത്സരം തുടങ്ങി ഏഴാം മിനുട്ടിൽ ക്രൊയേഷ്യയുടെ വകയായിരുന്നു ആദ്യ ഗോൾ. തൊട്ടുപിന്നാലെ ഒമ്പതാം മിനുട്ടിൽ മൊറോക്കോയും ഗോൾ നേടി. ഇവാൻ പെരിസിച്ച് നൽകിയ അസിസ്റ്റിൽ ജോസ്കോ ഗാർഡിയോൾ ആണ് ക്രൊയേഷ്യയ്ക്കു വേണ്ടി ആദ്യ ഗോൾ നേടിയത്. അഷ്റഫ് ദാരി മൊറോക്കോയ്ക്കു വേണ്ടിയും ആദ്യ ഗോൾ നേടി. 42ാം മിനുട്ടിൽ മൊറോക്കൻ ഗോൾവല വീണ്ടും കുലുങ്ങി. മിസ്ലാവ് ഒർസിച്ചാണ് ക്രൊയേഷ്യയുടെ രണ്ടാമത്തെ ഗോൾ നേടിയത്.