പ്രധാന വാര്‍ത്തകള്‍
പൊന്‍മുടിയിലേക്ക് ഇന്ന് മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം

പൊന്‍മുടി: പൊന്‍മുടിയിലേക്ക് ഇന്ന് മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം. നിയന്ത്രണങ്ങളോടെയാവും പ്രവേശനം അനുവദിക്കുക.ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണം കാരണം രണ്ട് മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു പൊന്മുടി.കനത്ത മഴയില്‍ തകര്‍ന്ന റോഡിന്‍റെ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ഇതേ തുടര്‍ന്ന് പൊന്മുടിയിലേക്ക് എത്തുന്ന സഞ്ചാരികള്‍ വനം, പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം നിര്‍ത്തിയതോടെ പൊന്മുടിയും തോട്ടംമേഖലയും സര്‍ക്കാര്‍ ഓഫീസുകളും ഒറ്റപ്പെട്ട നിലയിലായി. രോഗികള്‍ക്ക് ആശുപത്രിയില്‍ എത്താന്‍പോലും ബുദ്ധിമുട്ടി. തോട്ടംതൊഴിലാളികള്‍ ഉള്‍പ്പെടെ ഇരുനൂറിലധികം കുടുംബങ്ങളെയാണ് റോഡ് തകര്‍ന്നത് പ്രതികൂലമായി ബാധിച്ചത്.