ഹൈറേഞ്ചില്‍ ഏലവും കുരുമുളകും മാത്രമല്ല, നല്ല ബിരിയാണി അരിയും കിട്ടും

രാജാക്കാട്> ഹൈറേഞ്ചില്‍ ഏലവും കുരുമുളകും മാത്രമല്ല, നല്ല ബിരിയാണി അരിയും കിട്ടും. ഇടുക്കിയുടെ മണ്ണില്‍ പരിചിതമല്ലാത്ത ബസുമതി കൃഷിയിലൂടെ വിജയഗാഥ രചിക്കുകയാണ് മുട്ടുകാടുള്ള കര്‍ഷകര്‍.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കൂടുതലായും ബസുമതി കൃഷി. മലയാളിയുടെ തീന്‍മേശയില്‍ ബിരിയാണിയായെത്താന്‍ ഉത്തരേന്ത്യന്‍ ബസുമതി അരിക്കായി കാത്തിരിക്കേണ്ട, മുട്ടുകാട്ടിപ്പോള്‍ വിളവെടുപ്പ് കാലമാണ്.രണ്ടുവര്‍ഷംമുമ്ബ് പഞ്ചായത്തംഗം സിജു ജേക്കബിന്റെ നേതൃത്വത്തിലാണ് ഹൈറേഞ്ചിന്റെ കുട്ടനാടായ മുട്ടുകാട് പാടശേഖരത്തില്‍ ബസുമതി കൃഷി തുടങ്ങിയത്. സാമാന്യം നല്ല വിളവ് ലഭിച്ചതോടെ കൂടുതല്‍ കൃഷിക്കാര്‍ ഏറ്റെടുത്തു. ഉത്തരേന്ത്യയില്‍നിന്ന് എത്തിയ അതിഥി തൊഴിലാളികള്‍ കൊണ്ടുവന്ന വിത്തില്‍നിന്നാണ് ബസുമതി കൃഷിയുടെ തുടക്കം. മൂന്നുമാസം കൊണ്ട് വിളവെടുക്കാനാകുമെന്നതാണ് പ്രത്യേകത.അരി പുഴുങ്ങിയെടുക്കേണ്ട. അതുകൊണ്ട് കൃഷി വളരെ ലാഭമാണ്, കര്‍ഷകര്‍ പറയുന്നു. നേരെ മില്ലില്‍ കൊണ്ടുപോയി കുത്തിയാല്‍ ബസുമതി അരി റെഡി. കീടബാധയും തൊഴിലാളി ക്ഷാമവും നെല്‍കൃഷിയെ ഹൈറേഞ്ചില്‍നിന്ന് പടിയിറക്കുമ്ബോള്‍ ലാഭനഷ്‍ടങ്ങളുടെ കണക്കുകള്‍ നോക്കാതെയാണ് മുട്ടുകാട് പാടശേഖരത്തിലെ കൃഷി. വേണ്ടത്ര ജലം ലഭിക്കാന്‍ ചിന്നക്കനാല്‍ ബൈസണ്‍വാലി പഞ്ചായത്തുകളും കൃഷിവകുപ്പും നടപടി സ്വീകരിച്ചാല്‍ വര്‍ഷത്തില്‍ മൂന്ന് കൃഷിയിറക്കാമെന്ന് കര്‍ഷകര്‍ പറയുന്നു.