പ്രധാന വാര്‍ത്തകള്‍
നെടുങ്കണ്ടം നന്മ സാംസ്ക്കാരിക വേദി, ലൈബ്രറി & സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽക്രിസ്തുമസ് കരോൾ ഗാന മത്സരം ഞായറാഴ്ച വൈകിട്ട് 4ന് നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും
നെടുങ്കണ്ടം നന്മ സാംസ്ക്കാരിക വേദി, ലൈബ്രറി & സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ
ക്രിസ്തുമസ് കരോൾ ഗാന മത്സരം
18 ന് ഞായറാഴ്ചവൈകിട്ട് 4ന് നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. കരോൾ ഗാന മത്സര വിജയികൾക്ക് യഥാക്രമം 10001, 5001, 3001രൂപ കാഷ് പ്രൈസും ട്രോഫികളും നൽകും.
ജില്ലയിലെ 15 ഓളം കരോൾ ഗായക സംഘം പങ്കെടുക്കുന്ന കരോൾ ഗാന മത്സരം ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശോഭന വിജയൻ സമ്മാനങ്ങൾ വിതരണം ചെയ്യും. യോഗത്തിൽ നന്മ സാംസക്കാരിക വേദി പ്രസിഡൻ്റ് കുഞ്ഞുമോൻ കൂട്ടിക്കൽ അധ്യക്ഷത വഹിക്കും. സെക്രട്ടറി ഷിബു ശിവൻ, ബാബു എം.തോമസ്, ലേഖ ത്യാഗരാജൻ, സജീവ്.ആർ.നായർ, .വി.എൻ.ശിവദാസൻ,സിബിച്ചൻ ജേക്കബ്, സരിൽ ചിത്രാലയം, പി.വി -അനിൽകുമാർ തുടങ്ങി വിവിധ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ സംസാരിക്കും.