പ്രധാന വാര്‍ത്തകള്‍
പൂച്ചെടികള്‍ക്കിടയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയയാള്‍ അറസ്റ്റില്‍

പാലക്കാട്: പൂച്ചെടികള്‍ക്കിടയില്‍ കഞ്ചാവ് ചെടി വളര്‍ത്തിയയാള്‍ ഒറ്റപ്പാലത്ത് അറസ്റ്റില്‍. ലക്കിടി സത്രപറമ്ബില്‍ സുരേഷ് ബാബുവിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.രണ്ട് മീറ്റര്‍ ഉയരത്തിലുള്ള ചെടിയാണ് ഇയാള്‍ വീട്ടില്‍ വളര്‍ത്തിയത്. സ്വന്തം ആവശ്യത്തിനായിരുന്നു ഇയാള്‍ വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയിരുന്നത്.വീടിന് സമീപം മതിലിനോട് ചേര്‍ന്ന് വളര്‍ത്തിയ പൂച്ചെടിക്കിടയിലാണ് സുരേഷ് കഞ്ചാവ് ചെടി വളര്‍ത്തിയത്. ചെടികള്‍ക്കിടയില്‍ ആയിരുന്നതിനാല്‍ ഇത് ആരുടെയും ശ്രദ്ധയില്‍പ്പെടിരുന്നില്ല. ചെടി രണ്ട് മീറ്ററോളം ഉയരത്തില്‍ വളര്‍ന്നതോടെ കഞ്ചാവ് ചെടിയാണ് സുരേഷ് വളര്‍ത്തുന്നതെന്ന് മനസിലാക്കിയ സമീപവാസികള്‍ എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു.വീട്ടിലെത്തിയ എക്സൈസ് സംഘം സുരേഷിനെ കൊണ്ട് തന്നെ കഞ്ചാവ് ചെടി പറിച്ചെടുപ്പിച്ചു.