പ്രധാന വാര്‍ത്തകള്‍
ക്രിസ്തുമസ് കുടില്‍ ഒരുക്കുന്നതിനാവശ്യമായ തരുവ പുല്ല് വാങ്ങാന്‍ ആവശ്യക്കാര്‍ ഏറെ

ക്രിസ്തുമസ് കുടില്‍ ഒരുക്കുന്നതിനാവശ്യമായ തരുവ പുല്ല് (ചുക്കുനാറി പുല്ല്) വാങ്ങാന്‍ ആവശ്യക്കാര്‍ ഏറെ. നാഗര്‍ കോവില്‍-തിരുവനന്തപുരം ദേശീയപാതയില്‍ ചുങ്കാന്‍കടയ്ക്കും പാര്‍വ തിപുരത്തിനുമിടയ്ക്ക് റോഡരികി ലാണ് ഇവയുടെ വില്‍പന തകൃതിയായി നടക്കുന്നത്.സമീപത്തുള്ള മലകളില്‍ നിന്നും ഭൂതപ്പാണ്ടിക്കു സമീപം നാവല്‍ക്കാടു നിന്നും എത്തിച്ചാണ് ഇവ വില്‍ക്കുന്ന തെന്നും ചെറിയ കെട്ടിന് 250 മുതല്‍ 300 രൂപ വരെയും വലിയ കെട്ടിന് 400 രൂപയുമാണ് വില ഇൗടാക്കുന്നതെന്നും വില്‍പനക്കാര്‍ പറ ഞ്ഞു. ഇരുചക്രവാഹനങ്ങളിലും മറ്റും എത്തി കേരളത്തില്‍ നിന്നു ള്ളവരുമുള്‍ പ്പെടെ അനവധി പേരാണ് ഇവ വാങ്ങി പോകുന്നത്. . വരും ദിവസങ്ങളില്‍ ആവശ്യക്കാര്‍ അധികരിക്കുമെന്ന പ്രതീക്ഷയിലാണ് വില്‍പനക്കാര്‍.