അജയ് കൃഷ്ണന്റെ ആത്മഹത്യയ്ക്ക് കാരണം നടനോ? ഗുരുതര ആരോപണവുമായി ബാല

നടന്‍ ഉണ്ണി മുകുന്ദനെതിരെ നടന്‍ ബാല ആരോപണവുമായി രംഗത്ത് എത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്ക് ഒഴികെ മറ്റാര്‍ക്കും പ്രതിഫലം ലഭിച്ചില്ലെന്നായിരുന്നു ബാല പറഞ്ഞത്.എന്നാല്‍, എല്ലാവര്‍ക്കും പ്രതിഫലം നല്‍കിയെന്നും ബാലയ്ക്ക് പ്രതിദിനം പതിനായിരം രൂപ നിരക്കിലാണ് കൊടുത്തതെന്നുമായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി. ഇപ്പോഴിതാ ഉണ്ണി മുകുന്ദനെതിരെ ആരോപണവുമായി ബാല വീണ്ടും രംഗത്ത്.ഉണ്ണിമുകുന്ദന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്നും എഗ്രിമെന്‍റ് ഇല്ലാതെ സിനിമയില്‍ അഭിനയിച്ചത് വിശ്വാസത്തിന്റെ പേരിലാണെന്ന് ബാല പറഞ്ഞു. സീരിയല്‍ താരത്തേക്കാള്‍ കുറഞ്ഞ തുക പ്രതിഫലം കൊടുത്തു എന്നു പറയുന്നത് ഉണ്ണിമുകുന്ദന് തന്നെ നാണക്കേടാണെന്നും ബാല പറഞ്ഞു.ഡബ്ബിങ്ങിനു മിമിക്രി ആര്‍ട്ടിസ്റ്റിനേ ഉപയോഗിച്ചുവെന്നതും കള്ളമാണന്ന് ബാല പ്രതികരിച്ചു.സിനിമാ നിര്‍മാതാവ് അജയ് കൃഷ്ണന്‍ ആത്മഹത്യ ചെയ്തതിന് ഉണ്ണി മുകുന്ദനും കാരണക്കാരനാണെന്നും പ്രതിഫലവുമായി ബന്ധപ്പെട്ട് പരസ്യമായി രംഗത്ത് വരാനുള്ള കാരണവും ഇതായിരുന്നുവെന്നും ബാല പറഞ്ഞു