ആയുഷ് മിഷനില്‍ യോഗ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ പഴയരിക്കണ്ടം ഗവ. ഹോമിയോ ഡിസ്‌പെന്‍സറി, ചേലച്ചുവട് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി എന്നിവിടങ്ങളിലേക്ക് ദേശീയആയുഷ്മിഷന്‍ അനുവദിച്ചിട്ടുള്ള പാര്‍ട് ടൈം യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഹാളില്‍ ഡിസംബര്‍ 14 ന് ബുധനാഴ്ച പകല്‍ 11 ന് കൂടിക്കാഴ്ചക്ക് ഹാജരാകണം. അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബി.എന്‍.വൈ.എസ്./ബി.എ.എം.എസ് ബിരുദമോ എം.എസ്.സി (യോഗ)എം.ഫില്‍ (യോഗ) എന്നിവയോ അംഗീകൃത സര്‍വകലാശാലയില്‍നിന്നോ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നോ ഒരു വര്‍ഷത്തില്‍കുറയാതെയുള്ള പി.ജി ഡിപ്ലോമ അല്ലെങ്കില്‍യോഗ ടീച്ചര്‍ ട്രെയിനിംഗ് ഉള്‍പ്പടെയുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവയാണ് യോഗ്യത. പ്രായപരിധി 50 വയസ്സ്. കഞ്ഞിക്കുഴി പഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9747976275