സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മാന്‍ദൗസ് തീവ്ര ചുഴലിക്കാറ്റില്‍ ഇന്ന് തീരം തൊടും.6 മണിക്കൂറിനുശേഷം ചുഴലിക്കാറ്റായി ശക്തി കുറഞ്ഞു വെള്ളിയാഴ്ച അര്‍ധരാത്രിയോടെ തമിഴ്‌നാട് – പുതുച്ചേരി – തെക്കന്‍ ആന്ധ്രാ പ്രദേശ് തീരാത്തെത്തും.ഇത് പുതുച്ചേരിക്കും ശ്രീഹരിക്കോട്ടയ്ക്കും ഇടയില്‍ മഹാബലിപുരത്തിനു സമീപത്തുകൂടി മണിക്കൂറില്‍ 65 – 75 കിലോമീറ്റര്‍ വരെ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.തമിഴ്നാട്ടിലെ ചെങ്കല്‍പ്പെട്ട്, വില്ലുപുരം, കാഞ്ചീപുരം ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ തിരുവള്ളൂര്‍, ചെന്നൈ, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം ജില്ലകളില്‍ തീവ്രമഴക്ക് സാധ്യതയുണ്ട്. നാമക്കല്‍, തിരുപ്പൂര്‍, കോയമ്ബത്തൂര്‍, നിലഗിരീസ്, ദിണ്ടുഗല്‍, തേനി, മധുരൈ, ശിവഗംഗ, വിരുത് നഗര്‍, തെങ്കാശി ജില്ലകളില്‍ ശക്തികുറഞ്ഞ മഴക്ക് സാധ്യതയുണ്ട്.റാണിപ്പെട്ട്, വെല്ലൂര്‍, തിരുപത്താര്‍, കൃഷ്ണഗിരി, ധര്‍മപുരി, തിരുവണ്ണാമലൈ, കള്ളകുറിച്ചി, അരിയളൂര്‍, പെരമ്ബലൂര്‍, തിരുച്ചിറപ്പള്ളി, കരൂര്‍, ഈറോഡ്, സേലം അടക്കമുള്ള സ്ഥലങ്ങളിലും ശക്തി കുറഞ്ഞ മഴക്ക് സാധ്യതയുണ്ട്.