പ്രധാന വാര്‍ത്തകള്‍
അഗ്രിന്യൂട്രി ഗാര്‍ഡന്‍ പദ്ധതിക്ക് തുടക്കമായി

രാജകുമാരി: ഓരോ ഭവനങ്ങളിലും കാര്‍ഷിക പോഷക ഉദ്യാനങ്ങള്‍ സജ്ജീകരിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന അഗ്രിന്യൂട്രി ഗാര്‍ഡന്‍ പദ്ധതിയുടെ ഭാഗമായി രാജകുമാരി ഗ്രാമപഞ്ചായത്തില്‍ ഒരേക്കര്‍ സ്ഥലത്ത് വിത്തിറക്കി.പഞ്ചായത്ത് പ്രസിഡന്റ് സുമ ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പരിധിയിലെ 13ാം വാര്‍ഡില്‍ ഉള്‍പ്പെട്ട നടുമറ്റത്താണ് 50 പേരടങ്ങുന്ന സംഘം ജൈവകൃഷിക്ക് തുടക്കം കുറിച്ചത്. ചീര,ബീന്‍സ്,പയര്‍,തക്കാളി,വഴുതന എന്നിങ്ങനെ അഞ്ചിനം പച്ചക്കറി വിത്തുകളും രണ്ടിനം പഴവര്‍ഗങ്ങളുടെ കൃഷിയുമാണ് ആരംഭിച്ചത്.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ജെ.സിജു, സി.ഡി.എസ്. അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.