പ്രധാന വാര്‍ത്തകള്‍
ഇടുക്കി കട്ടപ്പന സബ് രജിസ്റ്റാര്‍ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കിന് സസ്പെന്‍ഷന്‍. സീനിയര്‍ ക്ലാര്‍ക്ക് എസ് കനകരാജിനെയാണ് സസ്പെന്‍റ് ചെയ്തത്
ഇടുക്കി: ഇടുക്കി കട്ടപ്പന സബ് രജിസ്റ്റാര്‍ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കിന് സസ്പെന്‍ഷന്‍. സീനിയര്‍ ക്ലാര്‍ക്ക് എസ് കനകരാജിനെയാണ് സസ്പെന്‍റ് ചെയ്തത്.ഓഫീസിലെ പേഴ്സണല്‍ ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിലും അധിക തുക കനകരാജിന്‍റെ കൈവശമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സസ്പെന്റ് ചെയ്തത്. കട്ടപ്പന സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്നാണ് നടപടി. പണത്തിന്‍റെ സ്രോതസ് വെളിപ്പെടുത്താന്‍ കനകരാജിന് കഴിഞ്ഞിരുന്നില്ല. ഇയാളുടെ പക്കല്‍ 3470 രൂപയാണ് അധികമായി ഉണ്ടായിരുന്നത്