പ്രധാന വാര്‍ത്തകള്‍
പ്രണയാഭ്യർത്ഥന നിരസിച്ചതിൽ പ്രകോപിതനായ യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പതിനെട്ടുകാരൻ പിടിയിൽ. കോലാനി മാനന്തടം കോടായിൽ വീട്ടിൽ യദുകൃഷ്ണനാണ് പിടിയിലായത്. പോക്‌സോ ചുമത്തിയാണ് തൊടുപുഴ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഒരു വർഷമായി പെൺകുട്ടിയും യദുകൃഷ്ണനും തമ്മിൽ സൗഹൃദത്തിലായിരുന്നു. തുടർന്ന് പ്രതി പ്രണയാഭ്യർത്ഥന നടത്തി. ഇത് നിരസിച്ചതോടെ പെൺകുട്ടിയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.