പ്രധാന വാര്‍ത്തകള്‍
ബഫര്‍സോണ്‍, നിര്‍മ്മാണ നിരോധനം, വന്യമൃഗങ്ങളുടെ ആക്രമണം, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച തുടങ്ങിയവ ഇടുക്കിയിലെ വ്യാപാര മേഖലയെ ബാധിച്ചതായി വ്യാപാരികള്‍


ഇടുക്കി: ബഫര്‍സോണും നിര്‍മ്മാണ നിരോധനവും വ്യാപാര മേഖലയെ ദുര്‍ബലമാക്കിയാതായി ഇടുക്കി ജില്ലയിലെ വ്യാപാരികള്‍. നിരവധി പ്രതിസന്ധികളിലൂടെ കടന്ന് അതിജീവനത്തിനായി പോരാടുന്ന വ്യാപാര സമൂഹം മറ്റ് തൊഴില്‍ മേഖകള്‍ തേടേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ജില്ലയില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന കരിനിയമങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് വ്യാപരികളെയാണെന്നും വ്യാപാര മേഖല ദിനം പ്രതി ദുര്‍ബലമാകുകയാണെന്നും ഇവര്‍ പറയുന്നു.കെവിവിഇഎസ് അംഗത്തിന്‍റെ പ്രതികരണം.ബഫര്‍സോണ്‍, നിര്‍മ്മാണ നിരോധനം, വന്യമൃഗങ്ങളുടെ ആക്രമണം, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച തുടങ്ങി ജില്ലയിലെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങള്‍ രൂക്ഷമായതോടെ വ്യാപാര മേഖലയും സ്‌തംഭിച്ചു. ഉപജീവനത്തിനായി മറ്റ് മാര്‍ഗങ്ങള്‍ തേടുകയാണെന്നും ജില്ലയിലെ വ്യാപാരികള്‍ പറയുന്നു.