ഇടുക്കി സത്രം എയര്‍ സ്ട്രിപ്പില്‍ നടന്ന ആദ്യ പരീക്ഷണ ലാന്‍ഡിംഗ് നടത്തിയത് മലയാളി വ്യോമസേനാ ഉദ്യോഗസ്ഥന്‍


ഇടുക്കി സത്രം എയര്‍ സ്ട്രിപ്പില്‍ നടന്ന ആദ്യ പരീക്ഷണ ലാന്‍ഡിംഗ് നടത്തിയത് മലയാളി വ്യോമസേനാ ഉദ്യോഗസ്ഥന്‍.തിരുവനന്തപുരത്തെ വണ്‍ കേരള എയര്‍ സ്ക്വാഡ്രണ്‍ എന്‍സിസി യൂണിറ്റിന്റെ കമാന്‍ഡിങ് ഓഫീസറും പാലക്കാടുകാരനുമായ ഗ്രൂപ്പ് ക്യാപ്റ്റന്‍ എ ജി ശ്രീനിവാസനാണ് ഡിസംബര്‍ ഒന്നാം തീയതി സത്രം എയര്‍ സ്ട്രിപ്പില്‍ ചെറുവിമാനത്തില്‍ ആദ്യ ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്.കൊച്ചിയിലെ ത്രീ കേരള എയര്‍ എന്‍സിസി യുടെ കമാന്‍ഡിങ് ഓഫീസര്‍ ബാംഗ്ലൂര്‍ സ്വദേശിയായ ഗ്രൂപ്പ് ക്യാപ്റ്റന്‍ ഉദയ് രവി ആയിരുന്നു കോ പൈലറ്റ്. ലൈറ്റ് ട്രെയ്നര്‍ വിമാനമായ വൈറസ് SW-80 എന്ന ചെറുവിമാനമാണ് ആദ്യ പരീക്ഷണ ലാന്‍ഡിങ്ങിനായി ഉപയോഗിച്ചത്.പരീക്ഷണ ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയ വ്യോമസേനാ ഉദ്യോഗസ്ഥരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീമതി ആര്‍ ബിന്ദു അഭിനന്ദിച്ചു. എന്‍സിസി കേഡറ്റുകളുടെ പരിശീലനത്തിനുപയോഗിക്കുന്നതിനു പുറമെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുകൂടി ഉപയോഗിക്കത്തക്ക വിധമാണ് 650 മീറ്റര്‍ നീളമുള്ള എയര്‍ സ്ട്രിപ്പ് നിര്‍മിച്ചിരിക്കുന്നത്