മൂന്നാര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മാണോദ്ഘാടനം നാളെ

സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി മുഖേന 63.81 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന മൂന്നാര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മ്മാണോദ്ഘാടനം 9ന് വൈകിട്ട് 3 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ദേവികുളം ആര്‍.ഡി.ഒ ഓഫീസ് ജംഗ്ഷനില്‍ നടക്കുന്ന യോഗത്തില്‍ എ.രാജ എം.എല്‍.എ അധ്യക്ഷനാകും. ഡീന്‍ കുര്യാക്കോസ് എം.പി വിശിഷ്ടാതിഥിയാകും. ദേവികുളം സബ് കളക്ടര്‍ വി.എം ആര്യ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേശ്വരി, ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശരണ്യ കെ, മൂന്നാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് വിജയകുമാര്‍, ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ സാബു, മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു ജോസ്, ഇടമലക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു എം, മറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമോന്‍ തോമസ്, വട്ടവട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂര്യ രാജ്, ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ്, കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിവന്‍ രാജ്, ജില്ലാ പഞ്ചായത്തംഗം ആര്‍. ഈശ്വരന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സുരേഷ് വര്‍ഗീസ്, ദേവികുളം സിഎച്ച്‌സി മെഡിക്കല്‍ ഓഫിസര്‍ ഷെറിന്‍ മേരി മാത്യു മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.









































































