കാട്ടുപന്നി ശല്യത്തിനെതിരെയും റോഡിലേക്ക് വളര്‍ന്നു നില്‍ക്കുന്ന കാട്ടുചെടികള്‍ വെട്ടാത്തതിനെതിരെയും ഇടുക്കി താലൂക്ക് സഭയില്‍ രോഷമുയര്‍ന്നു.


ചെറുതോണി: കാട്ടുപന്നി ശല്യത്തിനെതിരെയും റോഡിലേക്ക് വളര്‍ന്നു നില്‍ക്കുന്ന കാട്ടുചെടികള്‍ വെട്ടാത്തതിനെതിരെയും ഇടുക്കി താലൂക്ക് സഭയില്‍ രോഷമുയര്‍ന്നു.വഞ്ചിക്കവലയിലെ കെ.എസ്.ഇ.ബിയുടെ ഉപയോഗിക്കാത്ത ക്വാര്‍ട്ടേഴ്സുകള്‍ സ്ഥിതിചെയ്യുന്ന കോളനിയില്‍ കാട്ടുപന്നികള്‍ പ്രസവിച്ച് കൂട്ടമായി കഴിയുകയാണെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇവ രാത്രിയും പകലും കൃഷിയിടങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്നു.ചെറുതോണി, വാഴത്തോപ്പ്, ഇടുക്കി, നാരകക്കാനം, മരിയാപുരം, കരിമ്ബന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കൂട്ടമായി കാട്ടുപന്നിയിറങ്ങി കൃഷി നശിപ്പിച്ചിട്ടും പഞ്ചായത്തോ വനം വകുപ്പോ നടപടിയെടുക്കുന്നില്ലെന്ന് വികസന സമിതി അഗങ്ങള്‍ ആരോപിച്ചു. പന്നിപ്പനി വ്യാപിച്ചതോടെ പഞ്ചായത്തിലെ പന്നിഫാമുകളില്‍ വളര്‍ത്തുന്ന പന്നികള്‍ക്ക് രോഗം ബാധിച്ച് ചാകുന്നുണ്ട്. ഇവിടെയും ഫലപ്രദമായ പ്രതിരോധ നടപടിയെടുക്കുന്നില്ലെന്നും അംഗങ്ങള്‍ ആരോപിച്ചു.വിദ്യാധിരാജ സ്കൂളിന് സമീപവും ഇടുക്കിയിലും കാട്ടുപന്നികളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. വിദ്യാധിരാജ സ്കൂളിനു സമീപം കണ്ടെത്തിയ പന്നിയെ മാത്രം പോസ്റ്റ്മോര്‍ട്ടം നടത്തി മറവുചെയ്തു. ഇടുക്കി മേഖലയില്‍ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ തടയാന്‍ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് അംഗങ്ങള്‍ മുന്നറിയിപ്പു നല്‍കി.അടിമാലി- കുമളി റോഡിലും തൊടുപുഴ- പുളിയന്മല റോഡരികിലും കാട്ടുചെടികള്‍ വളര്‍ന്നുനില്‍ക്കുന്നതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് വാഹനമോടിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പരാതി ഉയര്‍ന്നു. ചെറുതോണി ആലിന്‍ചുവട് ഭാഗത്തെ കൈയേറ്റം ഒഴിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷത വഹിച്ചു.തഹസില്‍ദാര്‍ ജയേഷ് ചെറിയാന്‍, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു ജോസ്, മരിയാപുരം പഞ്ചായത്ത് പ്രസിഡന്‍റ് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ താലൂക്ക് സഭയില്‍ പങ്കെടുത്തു.