വയനാട്ടിലെ എസ്‌എഫ്‌ഐ ജില്ലാ ജോയിന്റെ സെക്രട്ടറി അപര്‍ണ ഗൗരിക്ക് നേരെ ആക്രമണം. മേപ്പാടി പോളിടെക്‌നിക്കലിലെ മയക്കുമരുന്നു സംഘമാണ് അപര്‍ണയ്ക്ക് നേരെ ആക്രമണം നടത്തിയതെന്ന് എസ്‌എഫ്‌ഐ അറിയിച്ചു


കല്‍പ്പറ്റ: വയനാട്ടിലെ എസ്‌എഫ്‌ഐ ജില്ലാ ജോയിന്റെ സെക്രട്ടറി അപര്‍ണ ഗൗരിക്ക് നേരെ ആക്രമണം. മേപ്പാടി പോളിടെക്‌നിക്കലിലെ മയക്കുമരുന്നു സംഘമാണ് അപര്‍ണയ്ക്ക് നേരെ ആക്രമണം നടത്തിയതെന്ന് എസ്‌എഫ്‌ഐ അറിയിച്ചു.പരുക്കേറ്റ അപര്‍ണയെ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇന്ന് നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിടെയാണ് ആക്രമണമുണ്ടായത്. കോളേജിലെ എംഎസ്‌എഫും കെഎസ്‌യും വളര്‍ത്തിയ ട്രാബിയൊക്ക് എന്ന മയക്കുമരുന്ന് സംഘമാണ് അപര്‍ണയെ ആക്രമിച്ചതെന്നും എസ്‌എഫ്‌ഐ അറിയിച്ചു.
സംഭവത്തെക്കുറിച്ച് പിഎം ആര്‍ഷോ പറഞ്ഞത്: പ്രിയപ്പെട്ട സഖാവ് അപര്‍ണ ഗൗരി എസ്‌എഫ്‌ഐയുടെ വയനാട് ജില്ലാ ഉപഭാരാവഹിയാണ്. വയനാട്ടിലെ ksu-msf ക്രിമിനലുകളുകളുടെ കണ്ണിലെ കരടായി സഖാവ് മാറിയിട്ട് നാളേറെയായി. വെല്ലുവിളികള്‍ക്ക് പുല്ല് വില കല്പിച്ചാണ് അപര്‍ണ വയനാട്ടിലെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നത്തിന് നേതൃത്വം നല്‍കുന്നത്.ഇന്ന് നടന്ന പോളിടെക്ക്‌നിക് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കവേയാണ് സഖാവ് അതിക്രൂരമായി ആക്രമിക്കപ്പെടുന്നത്. മേപ്പാടി പോളിയില്‍ എം എസ് എഫ് ഉം കെ എസ് യൂ വും ചേര്‍ന്ന് പാലൂട്ടി വളര്‍ത്തിഎടുത്ത ട്രാബിയൊക്ക് എന്ന മയക്കുമരുന്ന് വിപണനവും ഉപയോഗവും പതിവാക്കിയ ക്രിമിനല്‍ സംഘമാണ് അപര്‍ണയെ ആക്രമിച്ചത്.ഈ കുറിപ്പെഴുതുമ്ബോളും സഖാവ് അബോധവസ്ഥയിലാണ്, മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണം നടന്ന് മണിക്കൂറിത്ര പിന്നിട്ടിട്ടും ഒരു ഫ്‌ലാഷ് ന്യൂസ് കൊണ്ട് പോലും ക്രൂരമായ ആക്രമണത്തിന്റെ വാര്‍ത്ത പൊതുസമൂഹത്തില്‍ എത്തിക്കാന്‍ തയ്യാറാവത്ത കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ക്കുള്ള മറുപടി ഈ നാട്ടിലെ വിദ്യാര്‍ത്ഥിസമൂഹം നല്‍കും. മയക്കുമരുന്ന് മാഫിയ സംഘങ്ങളെ പാലൂട്ടി വളര്‍ത്തി, അവരെ ഉപയോഗിച്ച് ഈ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ ഉന്മൂലനം ചെയ്യാന്‍ മനഃപായസമുണ്ണുന്ന വലതു വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളുടെ നെറികെട്ട പദ്ധതിയെ എസ് എഫ് ഐ മുഴുവന്‍ ശേഷിയും ഉപയോഗിച്ച് പ്രതിരോധിക്കും