വീട്ടമ്മയുടെ കഴുത്തിൽ കത്തി വെച്ച് മാല പൊട്ടിച്ച പ്രതി പിടിയിൽ


നെടുങ്കണ്ടം:വീട്ടമ്മയുടെ കഴുത്തിൽ കത്തി വെച്ച് മാല പൊട്ടിച്ച പ്രതി പിടിയിൽ.
കൊല്ലം കൈതക്കെട്ട്
സജീവ് മൻസിൽ സജീവ് (49) നെയാണ്നെടുങ്കണ്ടം പോലീസ് പിടികൂടിയത്. ബുധനാഴ്ച
ജോണിക്കട ഭാഗത്ത് പോത്തിനെ തീറ്റി കൊണ്ടിരിക്കെ സ്കൂട്ടറിൽ എത്തി പോത്തിനെ കൊടുക്കുമോ എന്ന് ചോദിച്ച് അടുത്തുവന്ന് മാല പൊട്ടിച്ചു കടക്കുകയായിരുന്നു. പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്.
നിരവധി CCTV ദൃശ്യങ്ങളും സ്കൂട്ടറുകളുടെ ഡീറ്റെയിൽസും മുൻകാല കുറ്റവാളികളെ കുറിച്ചും സംശയമുള്ളവരെ നിരീക്ഷിച്ചുമാണ് പ്രതിയെ പിടികൂടിയത
ഇയാൾ ബാലൻപിള്ള സിറ്റിയിൽ വാടകയ്ക്ക് താമസിച്ച് മേസ്തിരി പണി ചെയ്തു വരികയായിരുന്നു
കട്ടപ്പന Dysp V. A നിഷാദ് മോൻ, നെടുങ്കണ്ടം IP. ബിനു B. S, SI മാരായ സജിമോൻ ജോസഫ്, ബിനോയ് എബ്രഹാം, സജീവ് പി. കെ, ASI ജേക്കബ് യേശുദാസ്, SCPO മാരായ അഭിലാഷ്.ആർ,സുനിൽ മാത്യു,CPO മാരായ അരുൺ കൃഷ്ണ സാഗർ, V. K അനീഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ .