പ്രധാന വാര്‍ത്തകള്‍
കൊച്ചി കായലില്‍ പുതിയ ഇനം ഞണ്ടിനെ മലയാളി ഗവേഷകര്‍ അടങ്ങുന്ന സംഘം കണ്ടെത്തി


കൊച്ചി കായലില്‍ പുതിയ ഇനം ഞണ്ടിനെ മലയാളി ഗവേഷകര്‍ അടങ്ങുന്ന സംഘം കണ്ടെത്തി. കുസാറ്റ് സ്കൂള്‍ ഓഫ് മറൈന്‍ സയന്‍സ് ഡീനും സീനിയര്‍ പ്രൊഫസറും പരിസ്ഥിതി ഗവേഷകനുമായ ഡോ.എസ് ബിജോയ് നന്ദനോടുള്ള ആദരസൂചകമായി ‘അനിപ്‌റ്റുംനസ് ബിജോയി’ അഥവാ ‘ബിജോയ്‌സ് ക്രാബ്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ മറൈന്‍ ബയോളജിവകുപ്പ് സീനിയര്‍ ഗവേഷകന്‍ ഹരി പ്രവേദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനെ കണ്ടെത്തിയത്.