പ്രധാന വാര്‍ത്തകള്‍
ഇടുക്കി വാഴവര കൗന്തിയിൽ ഹിറ്റാച്ചി മറിഞ്ഞ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓപ്പറേറ്റർ മരണമടഞ്ഞു


തമിഴ്നാട് തേനി മുതലയ്ക്കംപ്പെട്ടി സ്വദേശിയായ രഞ്ജിത്ത് ( 21 ) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടോടെ ഇടുക്കി വാഴവരയിലാണ് അപകടമുണ്ടായത്.യന്ത്രത്തിന് അടിയിൽപെട്ട യുവാവിനെ ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്.ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തേനി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്
.