പ്രധാന വാര്‍ത്തകള്‍
ഭൂവിഷയത്തിൽ സർക്കാർ ഇരട്ടത്താപ്പ് – യൂത്ത്കോൺഗ്രസ്

കട്ടപ്പന:ഭൂവിഷയങ്ങളിലെ ഇടത് സർക്കാർ കള്ളക്കളിയിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.
ഭൂവിഷയത്തിൽ
ശാശ്വത പരിഹാരം കാണണമെന്നും ജനവാസ മേഖലകളെ ബഫർസോൺ പരിധിയിൽ ഉൾപ്പെടുത്തിയ സർക്കാർ നടപടി പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ച് കട്ടപ്പന അമർ ജവാൻ യുദ്ധ സ്മാരകത്തിൽ നിന്നും ഗാന്ധി സ്‌ക്വയറിലേക്ക് നൈറ്റ് മാർച്ച് യു ഡി എഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി സമര ജ്വാല പകർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.ഗാന്ധിസ്ക്വയറിൽ സമാപനസമ്മേളനം ഡിസിസി പ്രസിഡന്റ് സി പി മാത്യു ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ എസ് അരുൺ അധ്യക്ഷത വഹിച്ചു.എ ഐ സി സി അംഗം ഇ എം അഗസ്‌തി,കെ പി സി സി ജനറൽ സെക്രട്ടറി എം എൻ ഗോപി, എ പി ഉസ്മാൻ,വിനയവർദ്ധൻ ഘോഷ്,സേനാപതി വേണു, മനോജ് മുരളി,കെ ജെ ബെന്നി, അരുൺ പൊടി പാറ, എം ഡി അർജുനൻ ,കെ ബി സെൽവം , ബെന്നി തുണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു