ശരാശരി കാലവര്‍ഷം കടന്ന് കാര്യമായ മഴ ലഭിക്കാതിരുന്ന തുലാവര്‍ഷത്തിന്റെ ശേഷിപ്പ് പെയ്‌തൊഴിയുമ്ബോള്‍, വേനലിലെ വരള്‍ച്ചയും കാര്‍ഷികമേഖലയിലെ പ്രതിസന്ധിയും കടുക്കുമെന്ന് സൂചന

തൃശൂര്‍: ശരാശരി കാലവര്‍ഷം കടന്ന് കാര്യമായ മഴ ലഭിക്കാതിരുന്ന തുലാവര്‍ഷത്തിന്റെ ശേഷിപ്പ് പെയ്‌തൊഴിയുമ്ബോള്‍, വേനലിലെ വരള്‍ച്ചയും കാര്‍ഷികമേഖലയിലെ പ്രതിസന്ധിയും കടുക്കുമെന്ന് സൂചന.വൃശ്ചികത്തില്‍ വീശാറുളള കാറ്റ് ഒഴിയുകയും കടുത്ത മഞ്ഞുണ്ടാകുകയും ചെയ്തതോടൊപ്പം അകാലത്തില്‍ മഴ പെയ്തത് ഫലവൃക്ഷങ്ങളില്‍ കായ് പിടിക്കാതിരിക്കാനും വഴിയൊരുക്കുമെന്നാണ് കാലാവസ്ഥാ ഗവേഷകരുടെ നിഗമനം.ന്യൂനമര്‍ദ്ദം ശക്തമായാല്‍ വരുംദിവസങ്ങളില്‍ തുടര്‍ച്ചയായ മഴയുണ്ടാകാം. പക്ഷേ, ഇടിമിന്നലോടു കൂടി രാത്രിയില്‍ പെയ്യുന്ന മഴ തുലാമഴയുടെ തുടര്‍ച്ച മാത്രമാണെന്നാണ് പൊതവേ വിലയിരുത്തുന്നത്. ഒക്ടോബറിലും നവംബറിലുമാണ് കേരളത്തില്‍ തുലാമഴ ശക്തമാകാറുള്ളത്. ഇത്തവണ ഈ രണ്ടു മാസങ്ങളിലും ചുരുക്കം ദിവസങ്ങളില്‍ മാത്രമാണ് മഴ പെയ്തത്. മഴ കുറഞ്ഞതോടെ ജില്ലയിലെ പുഴകളില്‍ ഒഴുക്ക് നിലച്ചു. ഡാമുകളില്‍ ജലനിരപ്പ് താഴ്ന്നു. രണ്ടാംവിള കൃഷിക്ക് ഇത് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഒക്ടോബര്‍ – നവംബര്‍ മാസത്തിലെ തുലാമഴയാണ് ഭൂജലസാന്നിദ്ധ്യം ശക്തമാക്കുന്നത്. അതേസമയം, ഈ മാസം അവസാനത്തോടെ കടുത്ത മഞ്ഞുണ്ടാകുമെന്നാണ് നിഗമനം. വേനല്‍മഴയില്‍ പ്രതീക്ഷയുണ്ടെങ്കിലും ഇത് എങ്ങനെ, ഏത് സമയം രൂപപ്പെടുമെന്ന് പ്രവചിക്കാനാവില്ല. തീരെ മഴ ലഭിക്കാത്ത ജനുവരിയില്‍ പോലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മഴ പെയ്തിട്ടുണ്ട്. അത് ഒരേ സമയം ഗുണവും ദോഷവുമാകും.
തുലാസിലായ തുലാമഴ
വൈകിട്ടോടെ ഇരുണ്ടുകൂടുന്ന മഴ മേഘങ്ങളും ഇടിവെട്ടും മിന്നലുമെല്ലാമാണ് തുലാവര്‍ഷത്തിന്റെ വരവിനെ സൂചിപ്പിക്കുന്നത്. തമിഴ്നാട്, കേരളം, ആന്ധ്രയുടെ തീരമേഖലകള്‍ എന്നിവിടങ്ങളില്‍ തുലാമഴയെന്ന വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ലഭിക്കാറുണ്ട്. എന്നാല്‍ തുലാമഴയുടെ നേരവും കാലവുമെല്ലാം മാറിയത് കൃഷിയിടങ്ങളെ ഗുരുതരമായി ബാധിക്കുന്നുണ്ട്.
- സെപ്തംബര്‍ 30ന് കാലവര്‍ഷം അവസാനിച്ചപ്പോള്‍ സംസ്ഥാനത്തെ മഴക്കുറവ്: 14 ശതമാനം
- തുലാമഴ ഏറ്റവും കുറവ് ലഭിച്ചത്: തൃശൂരില്‍, 58% മഴക്കുറവ്.
തകിടം മറിക്കുന്ന കാലാവസ്ഥ:
- പുഴയിലെയും ഡാമിലെയും ജലനിരപ്പ് താഴുന്നത് വൈദ്യുതോത്പാദനത്തെ ബാധിക്കുന്നു.
- തുലാവര്‍ഷം കുറഞ്ഞതിന് മുന്‍പേ, പ്രളയഭീതി ഒഴിവാക്കാന്‍ ഡാമുകളിലെ വെള്ളം കൂടുതല്‍ തുറന്നുവിട്ടു
- പീച്ചി, ചിമ്മിനി ഡാമുകളിലും ജലനിരപ്പ് കുറഞ്ഞതോടെ കാര്‍ഷികമേഖലയില്‍ ആശങ്ക
- ഫലവൃക്ഷങ്ങള്‍ കാലം തെറ്റി പൂത്ത് ഗുണത്തിലും അളവിലും കുറവുണ്ടാകുന്നു.
പഠനഗവേഷണങ്ങളില്ല
കാര്‍ഷിമേഖലയെയാണ് ഗുരുതരമായി കാലാവസ്ഥാവ് യതിയാനം ബാധിക്കുന്നത്. എന്നാല്‍ മാവിനെയും പ്ലാവിനെയും കശുമാവിനെയുമെല്ലാം ഇത് എത്രത്തോളം ഗുരുതരമായി പോയ വര്‍ഷങ്ങളിലും ഈയാണ്ടിലും ബാധിക്കുന്നുണ്ട് എന്നതിന് ശാസ്ത്രീയമായ പഠനഗവേഷണങ്ങള്‍ നടക്കുന്നില്ല.
– ഡോ. ഗോപകുമാര്‍ ചോലയില്‍, കാലാവസ്ഥാ ഗവേഷകന്‍.