പ്രധാന വാര്‍ത്തകള്‍
വിസ്താര എയർ ഇന്ത്യയിൽ ലയിക്കും; ലയനം 2024 മാർച്ചിൽ
മുംബൈ: ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യയും വിസ്താരയും ലയിപ്പിക്കും. ലയനം 2024 മാർച്ചോടെ പൂർത്തിയാകും. ഇതോടെ 218 വിമാനങ്ങളുമായി ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര കാരിയറും രണ്ടാമത്തെ വലിയ ആഭ്യന്തര കാരിയറുമായി എയർ ഇന്ത്യ മാറും.
ടാറ്റാ സൺസിന്‍റെ അനുബന്ധ സ്ഥാപനമായ ടാലസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ പൂർണ്ണ ഉടമസ്ഥതയിലുള്ളതാണ് എയർ ഇന്ത്യ. 2013ൽ സ്ഥാപിതമായ വിസ്താര ടാറ്റ സൺസിന്റെയും സിംഗപ്പുർ എയർലൈൻസ് ലിമിറ്റഡിന്റെയും പങ്കാളിത്തത്തിലുള്ളതാണ്. ലയനത്തിന്‍റെ ഭാഗമായി സിംഗപ്പൂർ എയർലൈൻസ് എയർ ഇന്ത്യയിൽ 2,059 കോടി രൂപ നിക്ഷേപിക്കും. ഇതോടെ സിംഗപ്പൂർ എയർലൈൻസിന് എയർ ഇന്ത്യയിൽ 25.1 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും.