പ്രധാന വാര്‍ത്തകള്‍
കട്ടപ്പന ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെയും ഗൈഡ് യൂണിറ്റിന്റെയും നേതൃത്വത്തിൽ ആരംഭിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നിർവഹിച്ചു
ലൈബ്രറിയിലേക്ക് അമ്പതിനായിരം രൂപയുടെ ബുക്കുകൾ അദ്ദേഹം വാഗ്ദാനം ചെയ്തു .
കൂടാതെ എൻഎസ്എസ് യൂണിറ്റിന്റെ പ്രവർത്തനങ്ങളെയും ഗൈഡ് യൂണിറ്റിന്റെ പ്രവർത്തനങ്ങളെയും പ്രശംസിക്കുകയും ചെയ്തു.
സ്കൂൾ പിടിഎ പൊതുയോഗം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ ജോയി അനിത്തോട്ടം അധ്യക്ഷത നിർവഹിക്കുകയും സ്കൂൾ പ്രിൻസിപ്പൽ മിനി ഐസക് സ്വാഗതം ആശംസിക്കുകയും ചെയ്തു.
കലാകായിക ശാസ്ത്രരംഗത്ത് ജില്ലാതലങ്ങളിലും സംസ്ഥാന തലത്തിലും സമ്മാനിതരായ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും എംപി ഉദ്ഘാടനത്തിന് ശേഷം വിതരണം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് രാജി എം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മായാ ബിജു, വാർഡ് കൗൺസിലർ ധന്യാ അനിൽ ,പിടിഎ പ്രസിഡണ്ട് ജേക്കബ് ജോസ് എന്നിവർ സംസാരിച്ചു.