ദേശീയ ഡെങ്കിദിനം:ജില്ലാതല ഉദ്ഘാടനവും സെമിനാറും സംഘടിപ്പിച്ചു
ദേശീയ ഡെങ്കിദിനം 2022 ന്റെ ജില്ലാതല ഉദ്ഘാടനവും ബോധവല്‍ക്കരണ സെമിനാറും അടിമാലിയില്‍ സംഘടിപ്പിച്ചു. പൊതുസമൂഹത്തില്‍ ഡെങ്കിപ്പനി മൂലമുള്ള രോഗാതുരതയും മരണങ്ങളും ഒഴിവാക്കുന്നതിന് പൊതുജനങ്ങള്‍ക്ക് അറിവ് പകരുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്.
അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് ജീവനക്കാരും ആശാവര്‍ക്കര്‍മാരും സന്നദ്ധപ്രവര്‍ത്തകരും പാരാമെഡിക്കല്‍ വിദ്യാര്‍ഥികളും, സ്‌കൂള്‍ വിദ്യാര്‍ഥികളും അണിനിരന്ന ഡെങ്കു ബോധവല്‍ക്കരണ റാലിയും ഫ്‌ളാഷ് മോബും നടന്നു.
ചിത്തിരപുരം സി. എച്ച്. സി. ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാരോണ്‍ ജോര്‍ജ് മാമ്മന്‍, സന്തോഷ് (ഡി.വി.ഐ. യൂണിറ്റ്, തൊടുപുഴ) എന്നിവര്‍ ബോധവല്‍ക്കരണ സെമിനാര്‍ നയിച്ചു. ജീവനക്കാര്‍ക്കുള്ള പരിശീലന പരിപാടി, പൊതുജനങ്ങള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടി, കൊതുക് സാന്ദ്രത പഠനം സംബന്ധിച്ച വിശകലനം, പകര്‍ച്ചവ്യാധികളെ സംബന്ധിച്ച അവബോധം തുടങ്ങിയവയും സെമിനാറിന്റെ ഭാഗമായി അവതരിപ്പിച്ചു.
അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനിതാ സജി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മനോജ് എന്‍. വിഷയാവതരണം നടത്തി. അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എസ്. സിയാദ്, സര്‍വയലന്‍സ് ഓഫീസര്‍ ഡോ. പി. കെ. സുഷമ, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ജോസ് അഗസ്റ്റിന്‍, ചിത്തിരപുരം സി. എച്ച.് സി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഇ. ബി. ദിനേശന്‍, പഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ദേശിയ ഡെങ്കിദിത്തിന്റെ ജില്ലാതല ഉദ്ഘാടനം അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ നിര്‍വഹിക്കുന്നു