ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവ് മൂപ്പത്തിമൂന്നുകാരിയായ യുവതിയില്‍ നിന്നും 2.45 ലക്ഷം രൂപ തട്ടിയെടുത്തു

മുംബൈ : ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവ് മൂപ്പത്തിമൂന്നുകാരിയായ യുവതിയില്‍ നിന്നും 2.45 ലക്ഷം രൂപ തട്ടിയെടുത്തു. ഡേറ്റിംഗ് ആപ്പില്‍ ജീത് മല്‍ക്കര്‍ജിത്ത് എന്ന് സ്വയം പരിചയപ്പെടുയാളാണ് യുവതിയില്‍ നിന്നും പണം തട്ടിയത്. യുകെയില്‍ ഡോക്ടറായി ജോലി ചെയ്യുകയാണെന്ന് ഇയാള്‍ യുവതിയെ വിശ്വസിപ്പിച്ചിരുന്നു. രണ്ട് മാസം മുമ്ബാണ് ഡേറ്റിംഗ് ആപ്പിലൂടെ ഇരുവരും അടുക്കുന്നത്. പിന്നാലെ നവംബര്‍ 20 ന് യുവതിയെ ഇയാള്‍ ഫോണ്‍ ചെയ്തു. യുവതിയെ കാണുന്നതിനായി ഇന്ത്യയിലേക്ക് വരികയാണെന്ന് അവളെ പറഞ്ഞ് വിശ്വസിപ്പിച്ചു. ശേഷം നവംബര്‍ 21ന് യുവതിക്ക് ഒരു അജ്ഞാത സ്ത്രീയില്‍ നിന്ന് ഫോണ്‍ വന്നു. ഡല്‍ഹിയിലെ കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ആളാണ് താന്‍ എന്നാണ് അവര്‍ യുവതിയെ സ്വയം പരിചയപ്പെടുത്തിയത്. വന്‍തോതില്‍ വിദേശ കറന്‍സി കൈവശം വച്ചതിന് യുകെയില്‍ നിന്ന് എത്തിയ ജീത് മല്‍കര്‍ജിത്തിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണെന്നും അവര്‍ യുവതിയോട് പറഞ്ഞു. യുവാവിനെ രക്ഷപ്പെടുത്തണം എങ്കില്‍ പണം അടയ്‌ക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു . ഇത് വിശ്വസിച്ച യുവതി 2.45 ലക്ഷം രൂപ കൈമാറുകയായിരുന്നു.