പ്രധാന വാര്‍ത്തകള്‍
വാളറ കുത്ത് വെള്ളച്ചാട്ടത്തിന്റെ മുകള്‍ ഭാഗത്ത് സഞ്ചാരികളെത്തിയത് പരിഭ്രാന്തി പരത്തി

അടിമാലി: വാളറ കുത്ത് വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്ത് സഞ്ചാരികളെത്തിയത് പരിഭ്രാന്തി പരത്തി. ഞായറാഴ്ച വെെകുന്നേരമാണ് ആറു പേരടങ്ങുന്ന വിനാേദ യാത്ര സംഘം അപകടം നിറഞ്ഞ ഭാഗമായ വെള്ളച്ചാട്ടത്തിന് മുകളിൽ എത്തിയത്. ദുർഘട പാതായിലൂടെയാണ് ഇവർ വെള്ളച്ചാട്ടത്തിന് മുകൾ ഭാഗത്ത് എത്തിയത്. എതിർ ദിശയിൽ നിന്നും നാട്ടുകാർ ഇവരാേട് പിൻ തിരിഞ്ഞ് പാേകാൻ ആവശ്യപ്പെട്ടെങ്കിലും യുവാക്കൾ കേട്ടില്ല. പിന്നീട് പാെലീസ് എത്തിയാണ് യുവാക്കളെ മാറ്റിയത്. നാട്ടുകാർ പാേലും പാേകാൻ മടിക്കുന്ന ഭാഗത്താണ് വനത്തിലൂടെ സാഹസികമായി സഞ്ചരിച്ച് യുവാക്കൾ വെള്ളച്ചാട്ടത്തിന് മുകളിലെത്തിയത്.