പ്രധാന വാര്‍ത്തകള്‍
ബൈക്ക് നന്നാക്കുന്നതിനെ ചൊല്ലിയുള്ള തർക്കം, ഇടുക്കി വാഴവരയിൽ ഒരാൾ സംഘർഷത്തിൽ മരിച്ചു

കട്ടപ്പന : ബൈക്ക് നന്നാക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇടുക്കി വാഴവരയിൽ ഒരാൾ സംഘർഷത്തിൽ മരിച്ചു. നിർമ്മലാസിറ്റി പാറയ്ക്കൽ രാജുവാണ് ( 47 ) കൊല്ലപ്പെട്ടത്. ശനിയാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം.രാജുവിനെ ആക്രമിച്ച പ്രതികളിൽ ഒരാളായ വാഴവര സ്വദേശി കുഴിയത്ത് ഹരികുമാർ (28) പരിക്കേറ്റ് ഇടുക്കി മെഡിക്കൽ കോളജിൽ ചിക്സയിലാണ്. മറ്റൊരു പ്രതി കൗന്തി കാരിക്കുഴിയിൽ ജോബിനെ (25) പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂവരും സുഹൃത്തുക്കളാണെന്നാണ് വിവരം.രാജുവിന്റെ മൃതദേഹം കട്ടപ്പന സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.