പ്രധാന വാര്‍ത്തകള്‍
മെക്സിക്കോയെ വീഴ്ത്തി ഉജ്ജ്വല തിരിച്ചുവരവുമായി അർജന്‍റീന

രണ്ടാം പകുതിയിൽ ഉജ്ജ്വല തിരിച്ചുവരവുമായി നിർണായക മത്സരത്തിൽ ജയം നേടി അർജന്‍റീന. ഗോളടിച്ചും ഗോളിന് വഴിയൊരുക്കിയും ടീമിനെ ലയണൽ മെസി മുന്നിൽ നിന്ന് നയിച്ചപ്പോൾ, ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് മെക്സിക്കോയെ അർജന്‍റീന കീഴടക്കിയത്. 64-ാം മിനിറ്റിൽ മെസിയും 88-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസുമാണ് അർജന്‍റീനയുടെ ഗോളുകൾ നേടിയത്.
ഈ ജയത്തോടെ ഗ്രൂപ്പ് സിയിൽ മൂന്ന് പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് അർജന്‍റീന. പോളണ്ട് 4 പോയിന്‍റുമായി ഒന്നാമതാണ്. മൂന്ന് പോയിന്‍റുള്ള സൌദി മൂന്നാമതും ഒരു പോയിന്‍റുള്ള മെക്സിക്കോ നാലാം സ്ഥാനത്തുമാണ്. പോളണ്ടുമായാണ് അർജന്‍റീനയുടെ അവസാന ഗ്രൂപ്പ് മത്സരം.