പ്രധാന വാര്‍ത്തകള്‍
ഭരണഘടനാദിനം ആചരിച്ചു

പൈനാവ് : ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഭരണഘടനാദിനം ആചരിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി ജെസിമോൾ എ ജെ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.പൊളിറ്റിക്സ് അധ്യാപകൻ ശ്രീ.ഹരിദാസ് വി ടി ഭരണഘടന മുന്നോട്ടു വയ്ക്കുന്ന മൗലികവും ധാർമ്മികവുമായ ആശയങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി. സ്കൂൾ സീനിയർ സൂപ്രണ്ട് ശ്രീ. വർഗ്ഗീസ് ഇ ഡി , സീനിയർ അസിസ്റ്റന്റ് ശ്രീമതി ദിവ്യ ജോർജ്, സ്കൂൾ വിദ്യാർത്ഥി കൃഷ്ണകന്ത് ബി എന്നിവർ സംസാരിച്ചു. കൂടാതെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ ഭരണഘടന ആമുഖം സംഗീതരൂപത്തിൽ അവതരിപ്പിച്ചു. വിദ്യാർത്ഥികളായ ആൽബിൻ ജോസ്, സുധ ഇ എന്നിവർ നേതൃത്വം നൽകി.