പ്രധാന വാര്‍ത്തകള്‍
കട്ടപ്പനയില്‍ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ റാലിയും യോഗവും നടത്തി

കട്ടപ്പനയില്‍ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ റാലിയും യോഗവും നടത്തി. മിനി സ്റ്റേഡിയത്തില്‍ നടന്ന ദിനാചരണം കര്‍ഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് ശ്രീജിത്ത് രാജേന്ദ്രന്‍ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി വി ആര്‍ സജി, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ഫൈസല്‍ ജാഫര്‍, ജോയിന്റ് സെക്രട്ടറി ജനീഷ രാജന്‍, നിയാസ് അബു, ജോബി എബ്രഹാം, ലിജോ ജോസ്, ഷിനു ജോണ്‍സണ്‍, ദിവ്യേഷ് രാജന്‍ എന്നിവര്‍ സംസാരിച്ചു.