പ്രധാന വാര്‍ത്തകള്‍
ഇടുക്കി റവന്യു ജില്ലാ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

നവംബര്‍ 30, ഡിസംബര്‍ 1, 2, 3, തീയതികളില്‍ മുതലക്കോടം സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസി ജോണി പ്രകാശനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ബിന്ദു ഏറ്റുവാങ്ങി. മുതലക്കോടം സെന്റ് ജോര്‍ജ് എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ജിജി ജോര്‍ജ്, വിദ്യാകരണം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എ. ബിനു മോന്‍, പബ്ലിസിറ്റി കണ്‍വീനര്‍ സണ്ണി കൂട്ടുങ്കല്‍, പ്രോഗ്രാം കണ്‍വീനര്‍ എം.ആര്‍. അനില്‍കുമാര്‍, റിസപ്ഷന്‍ കണ്‍വീനര്‍ ബിനോയ് ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു. നെയ്യശേരി എസ്.എന്‍.സി.എം എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ സി.എം സുബൈറാണ് ലോഗോ രൂപകല്പന ചെയ്തത്.