പ്രധാന വാര്‍ത്തകള്‍
ഇടുക്കിയിൽ വീട്ടമ്മയെ തീ കൊളുത്തിയത് ജീവനോടെയെന്ന് മെഡിക്കൽ റിപ്പോർട്ട്; അന്വേഷണം ഊർജ്ജിതമാക്കി

ഇടുക്കി: നാരകക്കാനത്ത് ചിന്നമ്മ ആന്റണിയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു. ചിന്നമ്മയെ ജീവനോടെ തീകൊളുത്തിയെന്നാണ് പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടറുടെ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. തലയ്ക്ക് ശക്തമായ അടിയേറ്റതിനെ തുടർന്ന് ബോധരഹിതയായ ചിന്നമ്മയെ തീകൊളുത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഗ്യാസ് സിലിണ്ടറിലെ തീ പടർന്നാണ് മരണം സംഭവിച്ചതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ വീട്ടിനുള്ളിൽ നിന്നും രക്തക്കറ കണ്ടെത്തിയതോടെ കൊലപാതക സാധ്യത പൊലീസ് സംശയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മെഡിക്കൽ റിപ്പോർട്ടും പുറത്തുവന്നിരിക്കുന്നത്.