പ്രധാന വാര്‍ത്തകള്‍
ഭരണഘടനാ ദിനാചരണം നടത്തി

ട്രൈബല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിലെ സോഷ്യല്‍ സയന്‍സ് ക്ലബ് ആഭിമുഖ്യത്തില്‍ ഭരണഘടനാ ദിനാചരണം നടത്തി. പ്രിന്‍സിപ്പാള്‍ രാജേഷ് കെ. ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഡിറ്റി ബേബി, സുബിന്‍ വി.എ എന്നിവര്‍ ഭരണഘടനയുടെ ആമുഖം വായിക്കുകയും മൗലിക കടമകളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. അധ്യാപിക ഗോപിക സജീഷ് സ്വാഗതവും, വിദ്യാര്‍ത്ഥിനി സ്വാതിലക്ഷ്മി നന്ദിയും പറഞ്ഞു. ലിംഗ സമത്വം എന്ന വിഷയത്തില്‍ ഡിബേറ്റും നടത്തി.