ജി-മെയില്‍ മുഖേനയുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നുവെന്ന മുന്നറിയിപ്പുമായി ഗൂഗിള്‍

ജി-മെയില്‍ മുഖേനയുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നുവെന്ന മുന്നറിയിപ്പുമായി ഗൂഗിള്‍ . ഗിഫ്റ്റ് കാര്‍ഡുകള്‍ എന്ന പേരിലാണ് മെയിലുകള്‍ വരുന്നത്.ഇവ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. ചില സ്പാം മെയിലുകളില്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോദിക്കുന്നുണ്ട്. കൂടാതെ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുമുണ്ട്. ഇത്തരം ചതിക്കുഴികളില്‍ വീണുപോകരുതെന്നാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോദിച്ചും പലരുടെ ഇന്‍ബോക്‌സില്‍ മെയില്‍ വന്നേക്കാം.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും തട്ടിപ്പുകള്‍ നടക്കുന്നുണ്ട്.പണം ഓര്‍ഗനൈസേഷന് അയയ്ക്കുന്നതിന് പകരം നേരിട്ട് അയയ്ക്കാം എന്ന് പറഞ്ഞുള്ള മെയിലുകളാണ് പലരെയും ആശയക്കുഴപ്പത്തിലാക്കുന്നത്. സബ്‌സ്‌ക്രിപ്ഷന്‍ പുതുക്കണം എന്ന് ആവശ്യവുമായി വരുന്ന മെയിലുകളിലൂടെ തട്ടിപ്പുകള്‍ നടക്കുന്നതും വ്യാപകമാണ്. വര്‍ഷാവസാനമാണ് ഇത്തരം തട്ടിപ്പുകള്‍ ഏറെയും നടക്കുന്നത്. ഇന്‍ബോക്‌സില്‍ എത്തുന്ന മെയിലുകള്‍ ശ്രദ്ധയോടെ വേണം ഓപ്പണ്‍ ചെയ്യാനെന്നാണ് ഗൂഗിള്‍ പറയുന്നത്