ഹൈറേഞ്ചിലെ ആദ്യ സയൻസ് ആൻഡ് ടെക്നോളജി എക്സ്പോ ബാലഗ്രാമിൽ 24,25 തീയതികളിൽ
കട്ടപ്പന. ഹൈറേഞ്ചിലെ ആദ്യ സയൻസ് ആൻഡ് ടെക്നോളജി എക്സ്പോ ബാലഗ്രാമിൽ 24,25 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ബാലഗ്രാം, ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട് ആൻഡ് സയൻസ് കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റ്കളുടെ ആഭിമുഖ്യത്തിൽ നവംബർ 25,26 തീയതികളിൽ സയൻസ് ആൻഡ് ടെക്നോളജി എക്സ്പോ നടക്കും. കോളേജ് ക്യാമ്പസിൽ വിവിധ സ്റ്റാളുകളിലായി ഫുഡ് സയൻസ് ഏവിയേഷൻ, ലോജിസ്റ്റിക് സപ്ലൈ ചെയിൻ മാനേജ്മെന്റ്, മീഡിയ സാങ്കേതികവിദ്യകൾ, റോബോട്ടിക്സ് തുടങ്ങിയ മേഖലകളുടെ പ്രയോഗവും തൊഴിൽ പഠന സാധ്യതകളും അനാവരണം ചെയ്യുന്ന വിധത്തിലാണ് എക്സ്പോ സംഘടിപ്പിച്ചിരിക്കുന്നത്. 25-ന് രാവിലെ 10 നു കട്ടപ്പന ഡി വൈ എസ് പി നിഷാദ് മോൻ വി എ പ്രദർശനം ഉത്ഘാടനം ചെയ്യും. ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വരും കാലഘട്ടങ്ങളിലെ തൊഴിൽ സാധ്യതകളെ കുറിച്ചും വിവിധ പഠന ശാഖകളെക്കുറിച്ചും ഉൾക്കാഴ്ചകൾ ലഭിക്കുന്നതിന് ഉതകും വിധമാണ് ഈ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ പിഎസ്സി പരീക്ഷകളുടെ തയ്യാറെടുപ്പിന് പ്രയോജനകരമാകുന്ന നൂറുകണക്കിന് വാർത്തകളും വിശേഷങ്ങളും ഒരുക്കിയിരിക്കുന്ന സ്റ്റാളകൾ ശ്രദ്ധേയമാണ്. അതിപുരാതന കാലഘട്ടങ്ങളിലെ നാണയങ്ങളും ആയുധ ശേഖരങ്ങളും ഉപകരണങ്ങളും കാഴ്ചക്കാർക്ക് വിനോദവും വിജ്ഞാനവും പ്രധാനം ചെയ്യും 10 ലക്ഷം കോടിയുടെ ഒറ്റ നോട്ട് മുതൽ ഏറ്റവും ചെറിയ നോട്ട് വരെയും ഏറ്റവും മൂർച്ചയേറിയ ആയുധം തുടങ്ങി വിപുലമായ പുരാതന ആയുധശേഖരവും വിശിഷ്ട വാർത്തകളും ആയി ഇറങ്ങിയ പഴയ പത്രങ്ങളും, ഇന്ത്യയിലെ ഏറ്റവും ചെറിയ പത്രവും, മാത്രമല്ല മ്യൂസിയങ്ങളിൽ പോലും കാണാൻ കഴിയാത്ത ഒട്ടനവധി അമൂല്യശേഖരങ്ങളും ഒരുക്കിയിരിക്കുന്നു. പ്രവേശനം തികച്ചും സൗജന്യമായിരിക്കും പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും നൽകും. പത്ര സമ്മേളനത്തിൽ കോളേജ് സി ഇ ഒ ആബിദ് ഷെഹീം, പ്രിൻസിപ്പാൾ പ്രൊഫസർ മേജർ ഡോക്ടർ ജോണിക്കുട്ടി ജെ ഒഴുകയിൽ, ജനറൽ മാനേജർ എ പി അശോകൻ, അസിസ്റ്റൻറ് പ്രൊഫസർ ജിബിൻ ജോസഫ് എന്നിവർ പങ്കെടുത്തു.