മലയോര മേഖലയിലെ കൃഷിക്കാര്‍ക്കെതിരായ ഒരു തീരുമാനവും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍
ചെറുതോണി: മലയോര മേഖലയിലെ കൃഷിക്കാര്‍ക്കെതിരായ ഒരു തീരുമാനവും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍.
എന്‍.സി.പി. ജില്ലാ പ്രവര്‍ത്തയോഗവും സംസ്‌ഥാന ഫണ്ടുശേഖരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി പ്രകൃതിദുരന്തങ്ങളും വന്യജീവി ശല്യങ്ങളുമുള്ള പ്രദേശത്തുനിന്ന് കൃഷിക്കാര്‍ക്ക് സ്വയം സമ്മതപ്രകാരം പോകുന്നതിന് നഷ്‌ടപരിഹാരം കൊടുക്കുന്ന പദ്ധതി കൃഷിക്കാര്‍ക്കു താത്‌പര്യമില്ലെങ്കില്‍ നടപ്പാക്കേണ്ടതില്ലെന്നും ഗവണ്‍മെന്റ് എടുത്ത തീരുമാനം പുന:പരിശോധിക്കേണ്ടതാണെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. അതുവരെ ഉദ്യോഗസ്‌ഥന്മാര്‍ അപേക്ഷ വാങ്ങുന്നതിനുവേണ്ടി കൃഷിക്കാരനെ സമീപിക്കുകയോ സ്വമേധയാ വരുന്ന അപേക്ഷകള്‍പോലും സ്വീകരിക്കേണ്ടതോ ഇല്ലെന്നും മന്ത്രി പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ. മൈക്കിള്‍ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടില്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്‌ഥാന സെക്രട്ടറി അനില്‍ കുവപ്ലാക്കല്‍, സംസ്‌ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ സിനോജ് വള്ളാടി, അരുണ്‍ പി മാണി ജോസ് വഴുതനപ്പള്ളി, ലാലു ചകനാല്‍, ജില്ലാ വൈസ് പ്രസിഡന്റ് ഡോ. കെ സോമന്‍, ജില്ലാ ഭാരവാഹികളായ ടിപി വര്‍ഗീസ്, വി എന്‍ മോഹനന്‍, മനോജ് കൊച്ചു പറമ്ബില്‍, ടി പി രാജപ്പന്‍, ആലീസ് വര്‍ഗീസ് റോഷന്‍ സര്‍ണ്മം, നിയോജക മണ്ഡലം പ്രസിഡന്റുമാരായ പി പി ബേബി, മാത്യു മര്‍ക്കോസ്, കെ.എസ് മധു, വി. രാധാകൃഷ്‌ണന്‍, വര്‍ഗീസ് കണ്ണന്താനം, കെ.എസ് സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു