പ്രധാന വാര്‍ത്തകള്‍
പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടിയയാൾ പിടിയിൽ
ചെറുതോണി: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയുടെ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയ പ്രതി പിടിയില്‍.
കീരിത്തോട് കിഴക്കേപാത്തിക്കല്‍ അനന്തുവിനെയാണ് (22) കഞ്ഞിക്കുഴി പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. എറണാകുളത്ത് സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്തിരുന്ന പ്രതിയെ വ്യാഴാഴ്ച രാത്രി കലൂരിലെത്തി കഞ്ഞിക്കുഴി സി.ഐ. സാം ജോസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.