പ്രധാന വാര്‍ത്തകള്‍
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന സൈന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ 19ന് കുട്ടികളുടെ ജൈവ വൈവിധ്യ കോൺഗ്രസ് നടക്കും
രാവിലെ 9 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉൽഘാടനം ചെയ്യും. യോഗത്തിൽ കട്ടപ്പന നഗര സഭ ചെയർ പേഴ്സൺ ഷൈനി സണ്ണി ചെറിയാൻ അധ്യഷത വഹിക്കും. ഡി ഇ ഒ ടോമി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. സെന്റ് ജോർജ്ജ് ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ജിമ്മി ജേക്കബ്, ബിജുമോൻ ജോസ്, സോജൻ തോമസ് തുടങ്ങിയവർ സംസാരിക്കും. ജൂനിയർ & സീനിയർ വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ നടക്കും. അസിറ്റന്റ് എഡ്യൂക്കേഷൻ ഓഫീസർ ടോമി ഫിലിപ്പ് സമ്മാനദാനം നിർവഹിക്കും.