നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കള്ളന്‍ ബിനു എന്നറിയപ്പെടുന്ന ബിനു എന്നയാളെ കാപ്പ (KAA(P)A)ചുമത്തി ജയിലിലടച്ചു

ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായി നിരവധി പ്രാവശ്യം ജയിലില്‍ തടവ് ശിക്ഷ അനുഭവിച്ചിട്ടുള്ള ഇടുക്കി ജില്ലയില്‍, ഏലപ്പാറവില്ലേജില്‍, കോഴിക്കാനം 2 ഡിവിഷന്‍ ലയം ദേവരാജന്‍ മകന്‍ കള്ളന്‍ ബിനു എന്നറിയപ്പെടുന്ന ബിനു എന്നയാളെ കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം, കാപ്പ (KAA(P)A)ചുമത്തി ജയിലിലടച്ചു.
നിരവധി മോഷണക്കേസുകളില്‍ പ്രതിയാവുകയും ഇയാള്‍ പ്രധാന കുറ്റവാളിയായ 9 കേസുകളില്‍ ശിക്ഷ ലഭിച്ചിട്ടും പുനര്‍വിചിന്തനം നടത്തി സ്വയം നന്നാകാതെ തുടര്‍ന്നും കുറ്റകൃത്യങ്ങള്‍ ചെയ്തു വരുകയും ജയില്‍ വാസമനുഭവിക്കുന്നതായതും കൊണ്ടാണ് കാപ്പ (KAA(P)A)ചുമത്തിയത്.
ജില്ലയില്‍ പതിവായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പോലീസ് നിരീക്ഷിച്ചു വരുകയാണ്. ഇത്തരക്കാര്‍ക്കെതിരെ കാപ്പാ നിയമപ്രകാരം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.