കളിയാരവത്തിൽ കട്ടപ്പനയും

ലോകകപ്പ് ഫുട്ബോളിന് സ്വാഗതമരുളി സംസ്ഥാന യുവജന ക്ഷേമ ബോർഡിനൊപ്പം കട്ടപ്പന പൗരാവലിയും.
കായിക ലോകം ഉറ്റുനോക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ ആവേശം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി സംസ്ഥാന യുവജന ക്ഷേമ ബോർഡ് കട്ടപ്പന പൗരാവലിയുടെ സഹകരണത്തോടുകൂടി സംഘടിപ്പിക്കുന്ന വിളംബര ഘോഷയാത്ര ശനിയാഴ്ച വൈകിട്ട് 3.30 ന് കട്ടപ്പനയിൽ.
ഘോഷയാത്രയുടെ സമാപനത്തോടനുബന്ധിച്ച് ATS അരീന ടർഫിൽ പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിക്കുന്നു, മികച്ച മൂന്ന് ടീമിന് ഹൈറേഞ്ച് ഹോം അപ്ലയൻസസ് നൽകുന്ന ക്യാഷ് അവാർഡ് നൽകുന്നു. ഏറ്റവും നല്ല ഫുട്ബോൾ ആരാധകന് ( ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തോടെ കൂടി സ്വന്തം ടീമിന്റെ ജേഴ്സിയിലും, അലങ്കാരത്തോടുകൂടിയും പങ്കെടുക്കുന്ന ആൾക്ക്)
നെസ്റ്റ് ആർക്കിടെക്ട്സ് ഒരു ഫുട്ബോളും ജേഴ്സിയും,സമ്മാനമായി നൽകുന്നു.
കട്ടപ്പനയിലെ സാമൂഹിക സാംസ്കാരിക സംഘടനകളാണ് ഈ പ്രോഗ്രാമിന് നേതൃത്വം നൽകുന്നത്.