പ്രധാന വാര്‍ത്തകള്‍
കട്ടപ്പന വെള്ളയാംകുടി ഇടുക്കി റോഡിൽ അപകടങ്ങൾ വർദ്ധിക്കുന്നു

കട്ടപ്പന വെള്ളയാംകുടി ഇടുക്കി റോഡിൽ അപകടങ്ങൾ വർദ്ധിക്കുന്നു.
ബുധനാഴ്ച വൈകിട്ട് 6 മണിക്ക് വെള്ളയാംകുടിക്ക് സമീപം കാറും ബൈക്കും കൂട്ടി ഇടിച്ചു.
അപകടത്തിൽ ആർക്കും പരിക്കില്ല.
കഴിഞ്ഞയാഴ്ച്ച വാഴവരക്ക് സമീപം ബസും ടാങ്കർ ലോറിയും കൂട്ടി ഇടിച്ച് വിദ്ധ്യാർത്ഥികൾ ഉൾപ്പെട്ടെ 27 പേർക്ക് പരിക്കേറ്റിരുന്നു.
പന്ത്രാണ്ടാം തിയതി ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടി ഇടിച്ച അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിസയിലാണ്.
വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.