മിയോ കേക്കറിയുടെ കേക്ക് മിക്സിഗ് സെറിമണി ശ്രദ്ധേയമായി
മിയോ കേക്കറിയുടെ കേക്ക് മിക്സിഗ് സെറിമണി ശ്രദ്ധേയമായി. കട്ടപ്പന കാർഡമം വാലി ലയൺസ് ക്ലബ്ബ് ഹാളിലാണ് പരിപാടി നടന്നത്. കട്ടപ്പനക്ക് പുത്തൻ അനുഭവം പകർന്നാണ് മിയോ കേക്കറി കേക്ക് മിക്സിംഗ് സെറിമണി സംഘടിപ്പിച്ചത്. ഉണക്കമുന്തിരി, കശുവണ്ടിപ്പരിപ്പ്, ഈന്തപ്പഴം തുടങ്ങി 20ളം പഴവർഗങ്ങൾ ഉപയോഗിച്ചാണ് കേക്ക് തയ്യാറാക്കുന്നത്. കട്ടപ്പന സെന്റ് ജോർജ് ഫോറോന പള്ളി വികാരി ഫാദർ വിൽഫിച്ചൻ തേക്കേ വയലിൽ ആശീർവാദ പ്രാർത്ഥന നടത്തി. ഹൈറേഞ്ച് NSS യുണിയൻ പ്രസിഡന്റ് R മണിക്കുട്ടൻ പ്രിവലേജ് കാർഡ് പ്രകാശനം നടത്തി. ഇടുക്കി ലൈവ് ഡയറക്ടർമാരായ ജെയ്ബി ജോസഫ് , വിപിൻ വിജയൻ എന്നിവർ കാർഡ് ഏറ്റുവാങ്ങി. കട്ടപ്പനയിലെ നിരവധി സംഘട പ്രതിനിധികൾ കേക്ക് മിക്സിംഗ് സെറിമണിയിൽ പങ്കാളികളായി. കോവിഡിനും പ്രളയത്തിനും ശേഷമുള്ള ക്രിസ്തുമസിനെ വരവേൽക്കാനുള്ള ശ്രമത്തിലാണ് മിയോ കേക്കറി. കട്ടപ്പന, അണക്കര , കുമളി എന്നിവയങ്ങളിലാണ് മിയോ കേക്കറി പ്രവർത്തിക്കുന്നത്. മിയോ കേക്കറി ഉടമകളായ അംജിത്ത് മേരി ജാൻ, ഹനി ബിൻ ശിഹാബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.