ദേശീയ പതാക ദിനം:ആലോചനാ യാഗം ചേര്‍ന്നു
ഈ വര്‍ഷത്തെ സായുധ സേനാ പതാക ദിനാഘോഷത്തോടനുബന്ധിച്ച ആലോചന യോഗം
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സബ് കളക്ടര്‍ അരുണ്‍ എസ്. നായരുടെ സാന്നിധ്യത്തില്‍ ചേര്‍ന്നു. ജില്ല സൈനിക ക്ഷേമ ഓഫീസര്‍ എ. കിഷന്‍ അധ്യക്ഷത വഹിച്ചു. ഡിസംബര്‍ 7 ന് രാവിലെ 10.30 ന് കട്ടപ്പന മുന്‍സിപ്പല്‍ ഹാളില്‍ ഈ വര്‍ഷത്തെ പതാക ദിനാഘോഷം സംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. വിമുക്ത ഭടന്മാരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി പതാക ദിനത്തോടനുബന്ധിച്ച സമാഹരിക്കുന്ന ഫണ്ടുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. പതാക ദിന ഫണ്ട് ശേഖരണത്തിന് ഇക്കുറി ജില്ലക്ക് നിശ്ചയിച്ചിട്ടുള്ള ക്വാട്ടയായ ആറ് ലക്ഷം രൂപ സമാഹരിക്കാന്‍ 10 രൂപ വിലയുള്ള 50000 ടോക്കണ്‍ ഫ്‌ളാഗുകളും 20 രൂപ വിലയുള്ള കാര്‍ ഫ്‌ളാഗുകളും വിതരണം ചെയ്യും. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ വഴിയാണ് ഇവ ഉപയോഗിച്ച് ധനശേഖരണം നടത്തുക. മുന്‍വര്‍ഷങ്ങളിലെ പതാക ദിന ഫണ്ടിലെ കുടിശ്ശിക അതത് ഓഫീസുകളില്‍ നിന്ന് പിരിച്ചെടുക്കാനും യോഗത്തില്‍ തീരുമാനിച്ചു. 38 ആം സൈനിക ക്ഷേമ ബോര്‍ഡ് യോഗത്തില്‍ റിപ്പോര്‍ട്ട് വായിച്ച് അംഗീകരിച്ചു.
യോഗത്തില്‍ എ.ഡി. എം. ഷൈജു പി. ജേക്കബ്, സൈനിക ക്ഷേമ ബോര്‍ഡ് ജീവനക്കാര്‍, ജില്ലയിലെ വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.