പ്രധാന വാര്‍ത്തകള്‍
വനം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍സര്‍വ്വകക്ഷിയോഗം 18 ന്
ഇടുക്കി ജില്ലയിലെ വനം വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നവംബര്‍ 18 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വനം വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി യോഗം ചേരും. യോഗത്തില്‍ ജില്ലയിലെ മന്ത്രി, എം.പി, എം.എല്‍.എ മാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.