പ്രധാന വാര്‍ത്തകള്‍
ബസിനുള്ളിൽ നിന്ന് കളഞ്ഞ് ലഭിച്ച സ്വർണ മാല ഉടമസ്ഥന് കൈമാറി വനിതാ കണ്ടക്ടർ മാതൃ കയായി
കട്ടപ്പന കണ്ണംപടി റൂട്ടിൽ സർവ്വീസ് നടത്തുന്ന കളിത്തോഴൻ ബസിലെ കണ്ടക്ടർ ആണ് രജനി.
കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞുള്ള സർവീസിലാണ് ലബ്ബക്കടക്കും കട്ടപ്പനക്കും ഇടയിൽ വച്ച് സ്വർണ്ണ മാല ലഭിച്ചത്.
ഉടനെ ഇടുക്കി ലൈവിലും മറ്റ് സമുഹ്യ മാധ്യമങ്ങളിലും അറിയിപ്പുകൾ നൽകുകയും ചെയ്തു.
ലബ്ബക്കട J.P. M കോളേജിൽ പഠിക്കുന്ന അണക്കര സ്വദേശിനി ശ്യാമിലിയുടെ തായിരുന്നു മാല.
കട്ടപ്പന ട്രാഫിക് എസ് ഐ സുലേഖ മാല ശ്യാമിലിക്ക് കൈമാറി.
സത്യസന്ധതയുടെ മാതൃക കാട്ടിയ രജനിയെ എസ് ഐ അഭിനന്ദിക്കുകയും ചെയ്തു.