പ്രധാന വാര്‍ത്തകള്‍
ആംബുലൻസ് ഡ്രൈവർ ഒഴിവ്
ഉപ്പുതറ സാമുഹിക ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് ആംബുലൻസ് ഡ്രൈവർ (താൽക്കാലികം) തസ്തികയിലെ നിലവിലെ ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത : എഴാം ക്ലാസ്സ് പാസ്/തത്തുല്യ യോഗ്യത, ഹെവി ഡ്യുട്ടി ലൈസൻസ് വിത്ത് ബാഡ്ജ്, മൂന്ന് വർഷത്തിൽ കുറയാത്ത പ്ര വൃത്തി പരിചയം. തദ്ധേശവാസികൾക്ക് മുൻ ഗണന. നിർദിഷ്ട യോഗ്യതയും താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 14 നു രാവിലെ 11.30 ന് ആശുപത്രി കോൺഫറൻസ് ഹാളിൽ വച്ച് നടത്തപ്പെടുന്ന ഇന്റർവ്യൂവിൽ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളുമായി ഹാജരാവണം. കുടുതൽ വിവരങ്ങൾക്ക് ഉപ്പുതറ സാമുഹിക ആരോഗ്യ കേന്ദ്രത്തെ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ബന്ധപ്പെടാം.